പരിചയപ്പെട്ടത് കോവിഡ് കാലത്ത്… വരുമാനത്തിലേറിയ പങ്കും വിവാഹിതയായ കാമുകിക്കായി ചിലവാക്കി, കുവൈറ്റിലുള്ള ജോലിയുപേക്ഷിച്ചു, വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകി, തന്നെ അവ​ഗണിച്ച യുവതിയേയും മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തി, അന്വേഷണം വഴി തെറ്റിക്കാൻ ശ്രമം- യുവാവ് അറസ്റ്റിൽ

ലക്‌നൗ: തന്‌റെ വരുമാനത്തിലേറെയും ചിലവാക്കിയിട്ട് അവസാനംഅവഗണിച്ചുവെന്ന പേരിൽ വിവാഹിതയായ കാമുകിയെയും ആറുവയസുകാരിയായ മകളെയും കൊലപ്പെടുത്തി 25കാരൻ. ഉത്തർപ്രദേശിലെ മല്ലിഹബാദിലാണ് സംഭവം. ഗീത (24), ദീപിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ അകന്ന ബന്ധു കൂടിയായ വികാസ് ജയ്സ്വാൾ അറസ്റ്റിലായി.

ജനുവരി 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഗീതയുടെ ഭർത്താവ് പ്രകാശ് കനൗജിയ മുംബൈയിലാണ് ജോലി ചെയ്യുന്നത്. വീട്ടിൽ ഗീതയും മക്കളായ ദീപികയും നാലുവയസുകാരനായ ദീപാൻഷുവും മാത്രമാണ് കഴിഞ്ഞിരുന്നത്. ജനുവരി 15ന് ഗീതയും ദീപികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദീപാൻഷു ബന്ധുവീട്ടിൽ തങ്ങുകയായിരുന്നു. ദീപികയെ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഏണിയുപയോഗിച്ച് വീട്ടിനകത്ത് കടന്നപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഗീതയുടെയും ദീപികയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ശരീരത്തിൽ അനവധി മുറിവുകളുണ്ടായിരുന്നു. ഇരുവരുടെയും കഴുത്തറുത്ത നിലയിലുമായിരുന്നു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവ സ്ഥലത്തുനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കോൾ വിവരങ്ങൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ 11 മാസത്തിനിടെ പ്രതിയായ വികാസ്, ഗീതയെ 1600 തവണ വിളിച്ചിരുന്നതായി കണ്ടെത്തി. വികാസ് ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നുവെന്ന് ഗീതയു‌ടെ മകനും പേലീസിനോട് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വികാസ് കുറ്റം സമ്മതിക്കുകയായിരുന്നു.
“എനിക്ക് മൂന്ന് പെൺമക്കളാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ പുറത്തിറങ്ങാൻ ഭയം, ഭർത്താവിന്റെ വീട്ടിൽ നിന്നും പഴി, കൊലപാതകം അയാൾ ഒറ്റയ്ക്കല്ല ചെയ്തത്, കൂട്ടാളികൾ ഉണ്ടാകും”- സഹോദരി

കോവിഡ് കാലത്ത് ജോലി ആവശ്യവുമായി ഭർത്താവ് മുംബൈയിലായിരുന്നപ്പോഴാണ് ഗീതയുമായി ബന്ധം ആരംഭിച്ചത്. തന്റെ വരുമാനത്തിലേറിയ പങ്കും ഗീതയ്ക്കായാണ് ചെലവഴിച്ചിരുന്നത്. കൂടാതെ ഗീതയുടെ നിർബന്ധംമൂലം കുവൈറ്റിലെ ജോലി ഉപേക്ഷിച്ച് തിരികെ വന്നു. എന്നാൽ അടുത്തിടെ ഗീത അവഗണിക്കാൻ തുടങ്ങി. ഇക്കാര്യം ചോദിക്കാനാണ് ഗീതയുടെ വീട്ടിലെത്തിയത്.

പിന്നീട്ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഒരു വടി ഉപയോഗിച്ച് വികാസ് ഗീതയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ മകൾ ഉണർന്നപ്പോൾ ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും വികാസ് പോലീസിനോട് പറഞ്ഞു. കൂടാതെ ഗീതയ്ക്ക് താൻ വാങ്ങി നൽകിയ വില കൂടിയ സമ്മാനങ്ങളും വികാസ് പൊലീസിന് കാട്ടിക്കൊടുത്തു.

കൊലപാതകത്തിന് ശേഷം വികാസ് സാധാരണ പോലെ ജോലിക്ക് പോവുകയും ഗീതയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മറ്റുചിലരെ പ്രതികളായി ചിത്രീകരിച്ച് പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ഇയാൾ ശ്രമിച്ചു. എന്നാൽ ഫോൺ കോളുകളും സംശയാസ്‌പദമായ പ്രവൃത്തികളും വികാസിനെ സംശയിക്കുന്നതിലേക്കെത്തിക്കുകയായിരുന്നു.

pathram desk 5:
Leave a Comment