കോണ്‍ഗ്രസ് സൈനത്തിന്റെ ധൈര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, കോണ്‍ഗ്രസിന്റെ വ്യാജവാഗ്ദാനങ്ങളില്‍ വീഴരുതെന്നും നരേന്ദ്ര മോദി

ഡല്‍ഹി:കോണ്‍ഗ്രസ് സൈനത്തിന്റെ ധൈര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിലെ ഭീകരാക്രണ താവളങ്ങളില്‍ വരെ കടന്നു കയറി അവരെ ഇല്ലാതാക്കാന്‍ ധൈര്യം പ്രകടിപ്പിച്ചവരാണ് ഇന്ത്യന്‍ സൈനികര്‍. ദേശീയ സുരക്ഷയുടെ ശക്തമായ മതിലായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ സൈന്യത്തിന്റെ ധൈര്യം ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയെ വെറും തട്ടിപ്പെന്നായിരുന്നു മോദി വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ വ്യാജവാഗ്ദാനങ്ങളില്‍ വീഴരുതെന്നും മോദി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മുമ്പുണ്ടായിരുന്ന ഭരണകര്‍ത്താക്കള്‍ ആരും ഒരു മിന്നലാക്രമണത്തെക്കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല. അതിര്‍ത്തി കടന്ന് അവരുടെ താവളങ്ങളില്‍ എത്തി ഭീകരവാദികളെ കൊല്ലാനുള്ള ധൈര്യവും അവര്‍ക്കുണ്ടായില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ ഭീകരവാദത്തെ നേരിട്ടെതിര്‍ക്കുകയാണുണ്ടായത്. ഭീകരവാദത്തെയും ഭീകരവാദികളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത്. സത്യസന്ധതയുള്ള, ധാര്‍മ്മികതയുള്ള ഒരു സര്‍ക്കാര്‍ വേണോ അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular