ന്യൂഡല്‍ഹി: ശബരിമല വിഷയം പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെയല്ല, കേന്ദ്രസര്‍ക്കാരിന്റെ ഹിതപരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിവിധി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വിധി നടപ്പാക്കാതിരുന്നാല്‍ അത് ഭരണഘടനാവിരുദ്ധമാകും. കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടി വരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ചതിച്ചെന്ന് പറയാനാകില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരവരുടേതായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. എന്താണ് കോണ്‍ഗ്രസിന്റെ താല്‍പര്യം? ബി ജെ പിയെ പരാജയപ്പെടുത്തലോ അതോ ഇടതുപക്ഷത്തെ പരാജയപ്പെടുത്തലോയെന്നും യെച്ചൂരി ആരാഞ്ഞു.
കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാര്‍ വരും. എന്നാല്‍ അത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആകണമെന്നില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
Leave a Comment