ചെന്നൈ മത്സരത്തില്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി ആര്‍. അശിന്‍

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തില്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശിന്‍. തോല്‍വിക്ക് കെ.എല്‍ രാഹുലിന്റെയും സര്‍ഫറാസ് ഖാന്റെയും മെല്ലെപ്പോക്കാണെന്ന് പറയാതെ പറയുകയായിരുന്നു അശ്വിന്‍. ചെന്നൈക്കെതിരെ 22 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി.
മത്സരത്തില്‍ സര്‍ഫറാസ് രാഹുല്‍ സഖ്യം 110 റണ്‍സ് നേടിയിരുന്നെങ്കിലും വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അശ്വിന്‍ തുടര്‍ന്നു… രാഹുല്‍ സര്‍ഫറാസ് സഖ്യം വിജയിപ്പിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു എനിക്ക്. ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ 10 റണ്‍സെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. പ്രത്യേകിച്ച് സെറ്റായ രണ്ട് ബാറ്റ്‌സമാന്മാര്‍. എന്നാല്‍ മറ്റു വശം കൂടി ചിന്തിക്കണം. ഇത്തരം കാര്യങ്ങളിലും ക്രിക്കറ്റിലും സംഭവിക്കും. വരും മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ കളിക്കുകയെന്നതാണ് പ്രധാനമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ അവസാനങ്ങളില്‍ എല്ലാം കൈവിട്ടുപോയി. രാഹുലും സര്‍ഫറാസും നന്നായി കളിച്ചുവെന്നത് സത്യം തന്നെയാണ്. എന്നാല്‍ കാര്യങ്ങള്‍ മറിച്ചായിപ്പോയി. വരും മത്സരങ്ങളില്‍ നിന്ന് ഉയര്‍ന്ന നിലവാരമുള്ള പ്രകടനം പ്രതീക്ഷിക്കാം.

pathram:
Related Post
Leave a Comment