മുംബൈയെ 136 റണ്‍സില്‍ തളച്ച് ഹൈദരാബാദ്

ഹൈദരാബാദ്: മികച്ച ബൗളിങ് പ്രകടനത്തിലൂടെ മുംബൈ ബാറ്റ്സ്മാന്‍മാരെ തളച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്, മുംബൈയെ നിശ്ചിത 20 ഓവറില്‍ ഏഴിന് 136 ഒതുക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മുഹമ്മദ് നബി ഹൈദരാബാദിനായി തിളങ്ങി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറും സിദ്ധാര്‍ഥ് കൗളും മാത്രമാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ ധാരാളിത്തം കാട്ടിയത്.

രോഹിത് ശര്‍മ (11), ഡിക്കോക്ക് (19) വമ്പനടിക്കാരായ സൂര്യകുമാര്‍ യാദവ് (7), ക്രുനാല്‍ പാണ്ഡ്യ (6), ഹാര്‍ദിക് പാണ്ഡ്യ (14) എന്നിവര്‍ക്കൊന്നും ഹൈദരാബാദ് ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

26 പന്തുകളില്‍ നിന്ന് നാലു സിക്സും രണ്ടു ബൗണ്ടറികളുമടക്കം 46 റണ്‍സെടുത്ത പൊള്ളാര്‍ഡാണ് മുംബൈ സ്‌കോര്‍ 136-ല്‍ എത്തിച്ചത്. ഹൈദരാബാദ് ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും മുംബൈ ഇന്നിങ്സില്‍ നിര്‍ണായകമായി.

pathram:
Related Post
Leave a Comment