അയേണ്‍മാന് ശബ്ദം നല്‍കിയതിന് വിജയ് സേതുപതിക്ക് നേരെ ട്രോള്‍ മഴ

ചെന്നൈ: അയേണ്‍മാന് ശബ്ദം നല്‍കിയതിന് വിജയ് സേതുപതിക്ക് നേരെ ട്രോള്‍ മഴ. മാര്‍വല്‍ സീരിസിലെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ തമിഴ് പതിപ്പിലാണ് അയേണ്‍മാന് വിജയ് സേതപതിശബ്ദം നല്‍കിയത്. വിജയ് സേതുപതിയുടെ ശബ്ദവും അയേണ്‍ മാന്‍ ആയി വേഷമിട്ട റോബര്‍ട്ട് ഡൗണിയുടെ ശബ്ദവുമായി ചേരുന്നില്ലെന്നാണ് മാര്‍വല്‍ ആരാധകരുടെ ട്രോളിന് കാരണം.
ഏറെനാളായി അയേണ്‍ മാനിന് ശബ്ദം നല്‍കിയിരുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ മാറ്റിയാണ് വിജയ് സേതുപതിയെ കൊണ്ടുവന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് വിമര്‍ശനം പലതട്ടില്‍ നിന്നായി ഉയരുന്നത്. സിനിമയില്‍ നിന്നും വിജയ് സേതുപതിയെ മാറ്റണമെന്നാണ് അവഞ്ചേഴ്‌സിന്റെ ആരാധകര്‍ പറയുന്നത്.
ഒരു വര്‍ഷത്തോളം ചിത്രത്തിനായുള്ള കാത്തിരിക്കുകയായിരുന്നുവെന്നും ഇത് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. കാത്തിരിക്കാന്‍ വയ്യെന്നും പഴയ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തന്നെ കൊണ്ടുവന്ന് ഡബ്ബ് ചെയ്യിപ്പിച്ചില്ലെങ്കില്‍ ചിത്രം കാണില്ലെന്നും മറ്റും
വിജയ് സേതുപതിയെക്കൂടാതെ ആന്‍ഡ്രിയയും ചിത്രത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. തമിഴ് തിരക്കഥ രചിച്ച എആര്‍ മുരുഗദോസിനും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്‌

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7