ബാഹുബലിയാകാന്‍ വാര്‍ണര്‍ക്ക് മോഹം… ഞെട്ടിച്ച് അണിയറ പ്രവര്‍ത്തകര്‍

ഹൈരാബാദ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ കടുത്ത ആരാധകനാണ് ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണര്‍. ചിത്രത്തിന്‍രെ രണ്ടു ഭാഗങ്ങളും ഇന്ത്യയിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച ചിത്രമാണ്. സ്വദേശത്തും വിദേശത്തുമായി കോടികള്‍ വാരിയ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും തിയേറ്ററുകളിലെത്തിച്ചിരുന്നു.
അവസരം ലഭിച്ചാല്‍ പ്രഭാസ് ചെയ്ത ബാഹുബലിയായി ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് വാര്‍ണര്‍ പറഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഒരു പ്രമോഷണല്‍ വീഡിയോയില്‍ സംസാരിക്കവെയാണ് വാര്‍ണര്‍ തന്റെ അഭിനയ മോഹം പങ്കുവെച്ചത്.
എന്നാല്‍ ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ കണ്ട ബാഹുബലി അണിയറ പ്രവര്‍ത്തകര്‍ വാര്‍ണറെ ഞെട്ടിച്ചു. ബാഹുബലി മൂന്നാം ഭാഗത്തില്‍ അഭിനയിക്കാനുള്ള ക്ഷണമാണ് വാര്‍ണര്‍ക്ക് ലഭിച്ചത്.
‘ഹേയ്, ഞങ്ങള്‍ അത് കേട്ടു. ബാഹുബലിയില്‍ ആരുടെ ഭാഗം ചെയ്യാനാണ് താങ്കള്‍ക്ക് താത്പര്യം, ബാഹുവിന്റേയോ ബല്ലയുടേയോ? ബാഹുബലി മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായി തയ്യാറായിക്കൊള്ളൂ’. ബാഹുബലി അണിയറ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തു.
ഇതിനു പിന്നാലെ ബാഹുബലി മൂന്നിന്റെ ചിത്രത്തില്‍ ഹെല്‍മെറ്റിന്റെ ചിത്രവും ചേര്‍ത്ത് സണ്‍റൈസേഴ്‌സ് പുതിയൊരു പോസ്റ്റര്‍ തയ്യാറാക്കി പങ്കുവെയ്ക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment