സത്യന്റെ ജീവിതകഥ സിനിമയാകുന്നു: നായകനായി ജയസൂര്യ

സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്!കാര ജേതാവുകൂടിയാണ് സത്യന്‍.
െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. സത്യന്റെ ജീവിത കഥ സിനിമയാക്കുന്നതിനുള്ള അവകാശം വിജയ്ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന്‍ സതീഷ് സത്യന്‍ പറഞ്ഞു. ചിത്രത്തില്‍ ജയസൂര്യക്കു പുറമെ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

pathram:
Related Post
Leave a Comment