റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു 159 റണ്‍ വിജയലക്ഷ്യം

ജയ്പുര്‍: ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു 159 റണ്‍സ് ലിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാന്‍ ആര്‍.സിബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്.

41 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഓപ്പണര്‍ പാര്‍ഥിവ് പട്ടേലാണ് ടോപ് സ്‌കോറര്‍. വിരാട് കോലി 25 പന്തില്‍ നിന്ന് 23 ഉം എബി ഡിവില്ല്യേഴ്‌സ് ഒന്‍പത് പന്തില്‍ നിന്ന് 13 ഉം റണ്‍സെടുത്തു. മാര്‍ക്കസ് സ്‌റ്റോയിന്‍സ് 28 പന്തില്‍ നിന്ന് 31 ഉം മൊയന്‍ അലി ഒന്‍പത് പന്തില്‍ നിന്ന് 18 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാലോവറില്‍ പന്ത്രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ നിയന്ത്രിച്ചുനിര്‍ത്തിയത്. ആര്‍ച്ചര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഐ.പി.എല്‍ പന്ത്രണ്ടാം സീസണില്‍ ഇതുവരെ ഒരു ജയവും സ്വന്തമാക്കാനാവാത്ത ടീമുകളാണ് ആര്‍.സി.ബിയും രാജസ്ഥാനും. ബാംഗ്ലൂര്‍ ഏറ്റവും അവസാനക്കാരാണ് പോയിന്റ് പട്ടികയില്‍.

ടീം: രാജസ്ഥാന്‍: അജിങ്ക്യ രഹാനെ, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, രാഹുല്‍ ത്രിപാഠി, ബെന്‍ സ്‌റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബിന്നി, കെ.ഗൗതം, ജൊഫ്ര ആര്‍ച്ചര്‍, ശ്രേയര്‍ ഗോപാല്‍, വരുണ്‍ ആരോണ്‍, ധവാന്‍ കുല്‍ക്കര്‍ണി.

ബാംഗ്ലൂര്‍: പാര്‍ഥിവ് പട്ടേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വിരാട് കോലി, എബി ഡിവില്ല്യേഴ്‌സ്, മൊയിന്‍ അലി, അക്ഷദീപ് നാഥ്, മാര്‍ക്കസ് സ്‌റ്റോയിന്‍സ്, നവദീപ് സയ്‌നി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍.

pathram:
Leave a Comment