നാദിര്‍ഷ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ മുതല്‍മുടക്കാന്‍ നിര്‍മാതാക്കളെ തിരഞ്ഞുകൊണ്ടുള്ള പരസ്യം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നാദിര്‍ഷ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ പ്രതികരിച്ചിരിക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള പ്രൊജക്ടില്‍ ആറുകോടി രൂപ മുടക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു മൊബൈല്‍ നമ്പറും പരസ്യത്തോടൊപ്പം നല്‍കിയിട്ടുണ്ട്.
ഇത്തരം വഞ്ചകരുടെ വലയില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും വ്യാജ പ്രചരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടു കഴിഞ്ഞെന്നും നാദിര്‍ഷ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ തൊടുത്തുവിടുന്ന ഫ്രോഡുകളെ വിശ്വസിക്കരുതെന്നും നാദിര്‍ഷ മുന്നറിയിപ്പു നല്‍കുന്നു.
മേരാനാം ഷാജി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധാനത്തിരക്കുകളിലാണ് നാദിര്‍ഷയിപ്പോള്‍. ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Leave a Comment