കാറില്‍ ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; സംഭവം മാനന്തവാടിയില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ കാറില്‍ ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചാണ് സംഭവം. കെഎല്‍ 57 ക്യു 6370 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവ ദിവസം സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി. ശേഷം റോഡരികിലായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിരുന്ന സംഘം ആയുധവുമായി പുറത്തിറങ്ങുകയും നാട്ടുകാരെ ഭയപ്പെടുത്തി യുവാവിനെ ആ കാറില്‍ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു. നാലാംമൈല്‍ ഭാഗത്തേക്കാണ് ഇരുകാറുകളും പോയത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Similar Articles

Comments

Advertismentspot_img

Most Popular