റഹാനെയെ പറന്നുപിടിച്ച് ജഡേജ..റെയ്‌നയുടെ വക സമ്മാനം

ചെന്നൈ: ടീം ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരാണ് രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും. ഇരുവരുടെയും ക്യാച്ചുകളും ത്രോകളുമെല്ലാം അങ്ങനെയൊന്നും തെറ്റാറില്ല.
ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടയിലും ജഡേജയുടെ ഒരു കിടിലന്‍ ക്യാച്ച് സ്‌റ്റേഡിയം കണ്ടു.
രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ ക്യാച്ചാണ് മുന്നോട്ടാഞ്ഞുള്ള ഡൈവിലൂടെ ജഡേജ കൈക്കലാക്കിയത്. ദീപക് ചാഹറിന്റെ പന്ത് ഡൈവിനു ശ്രമിച്ച രഹാനെയെ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജ പറന്നുപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സഹതാരം സുരേഷ് റെയ്‌ന ജഡേജയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്തു.
ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഇന്നിങ്‌സ് ആരംഭിച്ച് രണ്ടാമത്തെ പന്തില്‍ തന്നെ ഇതോടെ രഹാനെയ്ക്ക് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.
മത്സരത്തില്‍ എട്ടു റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 167 റണ്‍സ് കണ്ടെത്താനേ കഴിഞ്ഞുള്ളു.

pathram:
Related Post
Leave a Comment