തുടര്‍ച്ചയായ പരാജയം ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി; 12 ലക്ഷം പിഴ

ചെന്നൈ: ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് പിഴ ചുമത്തി. 12 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്. അവസാന ഓവര്‍ ത്രില്ലറില്‍ രാജസ്ഥാനെതിരേ ചെന്നൈ എട്ട് റണ്‍സിന് വിജയിച്ചിരുന്നു.

അവസാന ഓവറില്‍ രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. എന്നാല്‍ ബ്രാവോ ആകെ വിട്ടുകൊടുത്തത് മൂന്ന് റണ്‍സ്. ഒപ്പം രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ പന്തില്‍ തന്നെ സ്‌റ്റോക്ക്‌സിനെ ബ്രാവോ പുറത്താക്കിയതാണ് നിര്‍ണായകമായത്.

ധോനിയുടെ ബാറ്റിങ് മികവില്‍ ചെന്നൈ 175 റണ്‍സാണ് അടിച്ചത്. അവസാന ഓവറില്‍ ധോനിയും ജഡേജയും ചേര്‍ന്ന് 28 റണ്‍സ് അടിച്ചെടുത്തു. ജയദേവ് ഉനദ്കട്ടായിരുന്നു ബൗളര്‍.

pathram:
Related Post
Leave a Comment