നീരവ് മോഡിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി

ലണ്ടന്‍: കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട വ്യവസായി നീരവ് മോഡിയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌റ്റ്രേ് കോടതിയാണ് മോഡിയുടെ ജാമ്യാപേക്ഷ തള്ളിയത്. നീരവ് മോഡിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. മോഡി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും.

ജാമ്യം അനുവദിച്ചാല്‍ നീരവ് മോഡി ബ്രിട്ടണ്‍ വിട്ടു പോകുമെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷനെ സഹായിക്കാന്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും കോടതിയി എത്തിയിട്ടുണ്ട്. നീരവിനെതിരായ കുടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോഡി ഈ മാസമാണ് ലണ്ടനില്‍ അറസ്റ്റിലായത്.

നീരവ് മോഡിക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇന്ത്യ തുടക്കം മുതല്‍ തന്നെ എതിര്‍ത്തിരുന്നു. ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ ലണ്ടനില്‍ എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് സംഘം തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. നീരവ് മോഡി ലണ്ടനില്‍ സൈ്വരവിഹാരം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് തലവേദനയായിരിക്കെ ഈ മാസം 20നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular