ന്യൂഡല്‍ഹി: ബോജ്പുരി നടിയും നര്‍ത്തകിയുമായ സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അശ്ലീല പരാമര്‍ശവുമായി ബി.ജെ.പി ഉത്തര്‍പ്രദേശ് എം.എല്‍.എയായ സുരേന്ദ്ര സിങ് രംഗത്ത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ സപ്‌ന ചൗധരിയെ സോണിയാ ഗാന്ധിയോട് ഉപമിച്ച എം.എല്‍.എ രണ്ടു പേര്‍ക്കും ഒരേ തൊഴിലാണെന്നും കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ അച്ഛന്‍ അമ്മയെ സ്വീകരിച്ചത് പോലെ രാഹുല്‍ സപ്നയെ സ്വീകരിക്കണം. രാഹുലിന് രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട് നര്‍ത്തകരെ രാഷ്ട്രീയക്കാരാക്കാന്‍ തീരുമാനിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
നര്‍ത്തകിമാരെ രാഷ്ട്രീയക്കാരായി ഈ രാജ്യം അംഗീകരിക്കില്ല. പ്രത്യേകിച്ചും സദാചാരമൂല്യങ്ങളുള്ള സത്യസന്ധനായ നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോള്‍ ഒരിക്കലും അംഗീകരിക്കില്ല. രാഹുല്‍ സപ്നയെ വിവാഹം കഴിക്കണം. ഭാര്യയും അമ്മയും ഒരു തൊഴിലും സംസ്‌കാരവും ഉള്ളവരാകുമ്പോള്‍ അത് വളരെ സന്തോഷമുള്ള ജീവിതമായിരിക്കുമെന്നും എം.ല്‍.എ പറഞ്ഞു.
സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേരുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വാര്‍ത്ത നിഷേധിച്ച് സപ്‌ന ചൗധരി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദ പ്രസ്താവനയുമായി എം.എല്‍.എ രംഗത്തെത്തിയത്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉണ്ടായത്.
Leave a Comment