പ്രതികള്‍ പെണ്‍കുട്ടികളുമായി ബംഗളൂരുവിലേക്ക് കടന്നു; ട്രെയിന്‍ ടിക്കറ്റ് എടുത്തത് എറണാകുളത്തുനിന്ന്; തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെത്തി

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതി പെണ്‍കുട്ടിയുമായി ബംഗലുരുവിലേക്ക് കടന്നതായി സംശയം. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതി ട്രെയിന്‍ ടിക്കറ്റ് എടുത്തതായി പോലീസിന് വിവരം കിട്ടി. അവിടെ വരെ കൂട്ടു പ്രതികള്‍ ഇരുവരെയും അനുഗമിച്ചു. പെണ്‍കുട്ടിയുമായി പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളുടെ 13 കാരിയായ മകളെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നതായി പോലീസിന് സംശയം ഉണ്ടായിരിക്കുന്നത്. നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് പോലീസ് ഉണര്‍ന്നത്.

അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കായംകുളത്ത് നിന്നും കണ്ടെത്തിയിരുന്നു. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബം ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. ഒരു മാസമായി ഇവര്‍ ഇവിടെയുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളി. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7