മാന്നാര്‍ മത്തായി ആയി ബിന്ദു പണിക്കരുടെ മകള്‍; ഒപ്പം സായികുമാറും..!!!

മലയാളികള്‍ നെഞ്ചിലേറ്റിയ റാംജിറാവു സ്പീക്കിങ്ങില്‍ ഇന്നസെന്റും സായ്കുമാറും തകര്‍ത്തഭിനയിച്ച രംഗം ടിക് ടോക്കില്‍ പുനരവതരിപ്പിച്ച് നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതി കൈയ്യടി നേടുന്നു. നടന്‍ സായ്കുമാറും അരുന്ധതിയും ചേര്‍ന്നാണ് ഈ രംഗം ചെയ്തത്. ‘എന്താ നിന്റെ വെഷമം? എന്റെ പേര് ബാലകൃഷ്ണന്‍… അതാ നിന്റെ വെഷമം?’ എന്ന ഡയലോഗാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത്. സായ്കുമാര്‍ ബാലകൃഷ്ണനായപ്പോള്‍ ഇന്നസെന്റായി അരുന്ധതി തകര്‍ത്തു. എന്റെ ബാലകൃഷ്ണനോടൊപ്പം എന്നാണ് വിഡിയോയ്‌ക്കൊപ്പം അരുന്ധതി കുറിച്ചിരിക്കുന്നത്.

മലയാളവും തമിഴിലുമുള്ള ഡയലോഗുമായി മുന്‍പും അരുന്ധതി എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍, ദിലീപ്, സൂര്യ, ജ്യോതിക തുടങ്ങിയവരുടെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഡബ്‌സ്മാഷുമായാണ് അന്ന് അരുന്ധതി എത്തിയത്. അമ്മ ബിന്ദു പണിക്കരോടൊപ്പവും അരുന്ധതി ടിക് ടോക് ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7