പന്തിന് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍…

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തോടെ നിരവധി വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ യുവതാരം റിഷാബ് പന്ത് മൊഹാലിയില്‍ നടന്ന ഏറ്റുവാങ്ങിയത്. എം എസ് ധോണിയ്ക്ക് പകരക്കാരനായി വിക്കറ്റ്കീപ്പറായി ടീമിലെത്തിയ റിഷാബ് പന്ത് ഓസ്‌ട്രേലിയയുടെ റണ്‍ചേസിനിടെ നടത്തിയ പിഴവുകളാണ് ആരാധകരോഷത്തിന് ഇടയാക്കിയത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയില്‍ യുവതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖാര്‍ ധവാന്‍. ‘ റിഷാബ് പന്ത് യുവതാരമാണ് മറ്റേത് യുവതാരങ്ങളെ പോലെ തന്നെയാണ് അവനും . നിങ്ങളവന് സമയം നല്‍കണം . ധോണിയെ പോലെ വര്‍ഷങ്ങളുടെ പരിചയസമ്ബത്തുള്ള താരവുമായി പന്തിനെ താരതമ്യം ചെയ്യരുത് ‘ ധവാന്‍ പറഞ്ഞു .

മത്സരത്തിലെ 44 ആം ഓവറിലെ ആദ്യ പന്തില്‍ ഓസ്‌ട്രേലിയയുടെ വിജയശില്പി ആഷ്ടണ്‍ ടേണറെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം പാഴാക്കിയ പന്ത് അതേ ഓവറില്‍ അലക്‌സ് കാരെയെ റണ്ണൗട്ടാക്കാനുള്ള ശ്രമം എക്‌സ്ട്രാ റണ്ണില്‍ കലാശിക്കുകയും ചെയ്തു ഇതിനുശേഷമായിരുന്നു ധോണി ധോണിയെന്ന് കാണികള്‍ വിളിച്ചുകൂവിയത് മത്സരശേഷം സോഷ്യല്‍ മീഡിയയിലും പന്തിനെ ആരാധകര്‍ വെറുതെ വിട്ടില്ല.

pathram:
Related Post
Leave a Comment