അസ്ഹറുദ്ദീന്റെ മകന് വധു സാനിയ മിര്‍സയുടെ സഹോദരി

ഹൈദരാബാദ്: അനം മിര്‍സയെയും അസദിനെയും കായികരംഗത്തിന് അത്ര പരിചയമുണ്ടാവില്ല. ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയാണ് അനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനാണ് അസദ്.

ഇപ്പോഴിതാ സാനിയയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാവാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഈ വര്‍ഷം അവസാനം ഇരുവരുടെയും വിവാഹം നടക്കുമെന്നും സൂചനയുണ്ട്. 28കാരിയായ അനമും 25കാരനായ അസദും കഴിഞ്ഞ കുറെക്കാലമായി സൗഹൃദത്തിലാണ്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. 2016ല്‍ ബിസിനസ്സുകാരന്‍ അക്ബര്‍ റഷീദിനെ വിവാഹം കഴിച്ച അനം ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7