രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി..!!

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. ആദ്യ ഓവറിലെ അവസാന പന്തില്‍ പാറ്റ് കമ്മിന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയെ പുറത്താക്കി. അക്കൗണ്ടും തുറക്കും മുന്‍പാണ് ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായത്. പിന്നെ കോഹ്ലിയും ധവാനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഒമ്പതാമത്തെ ഓവറില്‍ ശിഖര്‍ ധവാനും (21) പുറത്തായി. എല്‍ബിഡബ്യു റിവ്യൂവിലാണ് ഔട്ട് വിധിച്ചത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ കോലിയും അമ്പട്ടി റായിഡുവുമാണ് ക്രീസില്‍. നേരത്തെ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

pathram:
Related Post
Leave a Comment