ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് കോഹ്ലിയല്ല; പന്തിനേയും ദിനേശ് കാര്‍ത്തിക്കിനേയും ടീമില്‍ ഉള്‍പ്പെടുത്തണം: അജയ് ജഡേജ

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് വിരാട് കോലിയല്ലെന്ന് മുന്‍ താരം അജയ് ജഡേജ. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണെന്നും താന്‍ തിരഞ്ഞെടുക്കുന്നത് ഭാവിയിലെ ടീമിനെയല്ലെന്നും ലോകകപ്പിനുള്ള ടീമിനെയാണെന്നും ജഡേജ വ്യക്തമാക്കി.

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീമിനെ പ്രവചിച്ചപ്പോഴാണ് ജഡേജ ഇക്കാര്യം വ്യക്തമാക്കിയത്. കോലിയെക്കാള്‍ മികച്ച ക്യാപ്റ്റനാണ് ധോനി എന്ന കാര്യത്തില്‍ ആരുമായും തര്‍ക്കത്തിലേര്‍പ്പെടാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ തിരഞ്ഞെടുക്കുന്നത് ഭാവിയുടെ ടീമിനെയല്ല. ലോകകപ്പിനു വേണ്ടി മാത്രമുള്ള ടീമിനെയാണ്. ആ ടീമിനെ നയിക്കാന്‍ യോഗ്യന്‍ ധോനിയാണ്. ക്യാപ്റ്റന്‍സിയുടേയും തന്ത്രങ്ങളുടേയും കാര്യത്തില്‍ ധോനി ഒരിക്കലും രണ്ടാമനല്ല. ജഡേജ വ്യക്തമാക്കി.

ലോകകപ്പ് ടീമില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനേയും ദിനേശ് കാര്‍ത്തിക്കിനേയും ഉള്‍പ്പെടുത്തണമെന്നും ജഡേജ പറയുന്നു. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറുണ്ട്. ജഡേജയുടെ പതിനഞ്ചംഗ ടീമില്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇടം നേടി. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലോ ശിഖര്‍ ധവാനോ ഓപ്പണ്‍ ചെയ്യണമെന്നും ജഡേജ ചൂണ്ടിക്കാട്ടുന്നു.

pathram:
Related Post
Leave a Comment