ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ്; ടീം ഇനങ്ങളുടെ ഫലം

തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്‌പോര്‍ട്‌സ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റല്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ സമരേഷ് ജംഗ്, അനിരുദ്ധ് സിംഗ് റാണ, പവന്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന സി ഐ എസ്സ് എഫ് ടീം സ്വര്‍ണം നേടി. അഭിഷേക് ദാസ്, അമിത് കുമാര്‍, റ്റി ബി ജന എന്നിവര്‍ അടങ്ങുന്ന ബി എസ് എഫ് ടീം വെള്ളിയും പ്രമോദ് ഗെയിക്ക് വാദ്, ഗെയിക്ക് വാദ് ലഹു ഭഗവാന്‍, ദ്വാരികാ പ്രസാദ് എന്നിവര്‍ അടങ്ങുന്ന ടീം വെങ്കലവും നേടി.

10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ സഹില്‍, മനീഷ് കുമാര്‍, മിലന്‍ ഖാന്‍ എന്നിവര്‍ അടങ്ങുന്ന സി ആര്‍ പി എഫ് ടീം സ്വര്‍ണ്ണം നേടി. അനില്‍ കുമാര്‍, പ്രതീക്ക്, അഭിനവ് സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബി എസ് എഫ് ടീം വെള്ളി മെഡലും നവദീപ് സിങ്ങ് റാത്തോര്‍, ഏകാംബിര്‍ സിങ്ങ് മണ്ഡി, വിശാല്‍ ഭഠോരിയ എന്നിവര്‍ ഉള്‍പ്പെട്ട സി ഐ എസ്സ് എഫ് ടീം വെങ്കല മെഡലും നേടി.

10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിത വിഭാഗം ടീം ഇനത്തില്‍ അഞ്ചും മൗഡ്ഗില്‍, രജനി, അവനീത് സിന്ധു എന്നിവര്‍ അടങ്ങുന്ന പഞ്ചാബ് ടീം സ്വര്‍ണ്ണം നേടി. ശ്വേത യാദവ്, റവീന ശര്‍മ്മ, ഷെഫാലി കല്‍ഗോത്ര എന്നിവര്‍ അടങ്ങുന്ന എസ്സ് എസ്സ് ബി ടീം വെള്ളി മെഡലും ഗാഡ്‌ലിങ്ങ് കോമള്‍, പ്രിയ സുരന്‍, അമന്‍ദീപ് കൗര്‍ എന്നിവര്‍ അടങ്ങുന്ന ബി.എസ്.എഫ് ടീം വെങ്കല മെഡലും നേടി.

50 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് റൈഫിള്‍ പ്രോണ്‍ വനിത വിഭാഗം ടീം ഇനത്തില്‍ സി എച്ച് മാധവി, വി സുവര്‍ണ്ണ, എം വിജയമ്മ എന്നിവര്‍ അടങ്ങുന്ന തെലങ്കാന ടീം സ്വര്‍ണ്ണം നേടി. റൂബി റാണി, സുഷമ കുമാരി റിഷി, സ്വപ്ന ബെറ എന്നിവര്‍ അടങ്ങുന്ന സി.ആര്‍.പി.എഫ് ടീം വെള്ളി മെഡലും പ്രിയങ്ക റോയി, ശ്വേത യാദവ്, ഷെഫാലി കല്‍ഗോത്ര എന്നിവര്‍ അടങ്ങുന്ന എസ്സ് എസ്സ് ബി ടീം വെങ്കല മെഡലും നേടി.

50 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് റൈഫിള്‍ പ്രോണ്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ ഷംഷേര്‍ സിങ്ങ്, പ്രപതി കേദര്‍ കുമാര്‍, രാജേഷ് ആര്യ എന്നിവര്‍ അടങ്ങുന്ന ബി എസ് എഫ് ടീം സ്വര്‍ണ്ണം നേടി. രാമസ്വരൂപ്, സഫി മുഹമ്മദ്, സൈലേഷ് കുമാര്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെട്ട സി ആര്‍ പി എഫ് ടീം വെള്ളി മെഡലും എം ക്യഷ്ണ, പി വി രവീന്ദ്ര, എ കുട്ടി എന്നിവര്‍ ഉള്‍പ്പെട ആന്ധ്രപ്രദേശ് പോലീസ് ടീം വെങ്കല മെഡലും നേടി.

25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ മഹേന്ദര്‍ സിങ്ങ്, ടി ബി ജന, തോഷിത് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബി എസ് എഫ് ടീം സ്വര്‍ണ്ണം നേടി. എ പ്രസന്ന കുമാര്‍, ഡി നാരായണ ദസു, ബി ശങ്കര്‍ എന്നിവര്‍ അടങ്ങുന്ന തെലങ്കാന ടീം വെള്ളി മെഡലും ഗെയിക്ക്വാദ് ലെഗു ഭഗ്വാന്‍, ചന്ദന്‍ കുമാര്‍, കമല്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെട്ട സി ആര്‍ പി എഫ് ടീം വെങ്കല മെഡലും നേടി.
ബിഗ്‌ബോര്‍ ഫ്രീ റൈഫിള്‍ പ്രോണ്‍ 300 മീറ്റര്‍ പുരുഷടീമുകളുടെ മത്സരത്തില്‍ പ്രജാപതി കേതന്‍ കുമാര്‍ ജെ, രങ്കേഷ് സിംഗ്, സന്ദീപ് എന്നിവരടങ്ങുന്ന ബിഎസ്എഫ് ടീമിന് സ്വര്‍ണ്ണ മെഡലും സഫീ മുഹമ്മദ്, സഞ്ജീത് സിംഗ് റാവത്, ഷൈലേഷ് കുമാര്‍ സിംഗ് എന്നിവരടങ്ങുന്ന സി.ആര്‍.പി.എഫ് ടീമിന് വെള്ളി മെഡലും ഓംപ്രകാശ്, മുകേഷ് കുമാര്‍, വീരേന്ദ്രചൗധരി എന്നിവരടങ്ങുന്ന രാജസ്ഥാന്‍ പോലീസിന് വെങ്കല മെഡലും ലഭിച്ചു.

ബിഗ്‌ബോര്‍ ഫ്രീ റൈഫിള്‍ പ്രോണ്‍ 300 മീറ്റര്‍ സ്ത്രീകളുടെ ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ മന്‍പ്രീത് കൗര്‍, നീതു ഉജ്ജ്വല്‍, ജസ്വീര്‍കൗര്‍ എന്നിവരടങ്ങുന്ന ബിഎസ്.എഫ് ടീമിന് സ്വര്‍ണ്ണ മെഡലും വി.സുവര്‍ണ്ണ, സി.എച് മാധവി, എം.വിജയമ്മ എന്നിവരടങ്ങുന്ന തെലുങ്കാന പോലീസ് ടീമിന് വെള്ളി മെഡലും നിര്‍മല തരഗി, മംമ്ത ഒലി, പൂജ എന്നിവരടങ്ങുന്ന ഐ.ടി.ബി.പി പോലീസിന് വെങ്കല മെഡലും ലഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular