ഇന്ത്യന്‍ സിനിമകള്‍ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല

ഇസ്ലാമാബാദ് : ഇന്ത്യന്‍ സിനിമകള്‍ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി. ഇന്ത്യന്‍ സിനിമകളും പരസ്യങ്ങളും പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യന്‍ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ സിനിമാ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തീരുമാനമെടുത്തു.

പാകിസ്ഥാന്‍ ഇലക്ട്രോണിക്സ് മീഡിയ റെഗുലേറ്ററി അതോറിറ്റിയോട് ഇന്ത്യന്‍ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതായി ഫവാദ് ചൗധരി പറഞ്ഞു. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

pathram:
Related Post
Leave a Comment