മെസി വിട പറയുമോ..? ബാഴ്‌സ പ്രസിഡന്റ് പ്രതികരിക്കുന്നു

ന്യൂ കാമ്പ്: ലിയോണല്‍ മെസ്സിയുമായി പുതിയ കരാര്‍ പ്രതീക്ഷിക്കുന്നതായി ബാഴ്‌സലോണ. ക്ലബ്ബുമായുള്ള മെസ്സിയുടെ ബന്ധം എല്ലാക്കാലത്തേക്കും നിലനില്‍ക്കുമെന്നും ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ അഭിപ്രായപ്പെട്ടു.

31 കാരനായ മെസ്സിയുമായി ബാഴ്‌സയ്ക്ക് 2 വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. കരിയര്‍ അവസാനിക്കും മുന്‍പ് അര്‍ജന്റീനയില്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നതായി മെസ്സി മുമ്പ് പറഞ്ഞിരുന്നു. സ്പാനിഷ് ലീഗ് സീസണിലെ 21 മത്സരങ്ങളില്‍ മെസ്സി 21 ഗോള്‍ നേടിയിട്ടുണ്ട്. ലീഗില്‍ ബാഴ്‌സലോണ നിലവില്‍ ആറ് പോയിന്റിന് മുന്നിലാണ്.

pathram:
Related Post
Leave a Comment