ക്യാമറാമാനെ തള്ളിക്കൊണ്ടു പോകുന്ന ജോജു; ജോസഫ് ലൊക്കേഷന്‍ വീഡിയോ വൈറലാകുന്നു

ജോസഫ് എന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രമായി ജോജു ജോര്‍ജ് പ്രേക്ഷക ശ്രദ്ധനേടുകയുണ്ടായി. ജോസഫ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.ഒരു ഷോട്ടിനായി ക്യാമറാമാന്‍ ഇരിക്കുന്ന സൈക്കിളിനെ താങ്ങിനിര്‍ത്തി തള്ളികൊണ്ടുപോകുന്ന ജോജുവിന്റെ വീഡിയോ ആണിത്. ജോജുവിന്റെ ആത്മാര്‍ഥതയെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ നടനാണ് ജോജു ജോര്‍ജ്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുതുടങ്ങി ജോസഫിലൂടെ നായകനായി, മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു ജോജു. അഭിമുഖങ്ങളിലെല്ലാം ചാന്‍സ് ചോദിച്ചലഞ്ഞ കഥകളും മറ്റും ജോജു പങ്കുവെക്കാറുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular