രണ്ടാം ട്വന്റി 20 ന്യൂസിലാന്‍ഡിന് 6 വിക്കറ്റ് നഷ്ടമായി

ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ന്യൂസീലന്‍ഡിന് 6 വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1), ഗ്രാന്‍ഡ് ഹോം (50), ടെയ്‌ലര്‍ (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 19 ഓവറില്‍ ന്യൂസിലാന്‍ഡ് 6 വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലാണ്.

കളി തുടങ്ങി മൂന്നാം ഓവറില്‍ ഓപ്പണര്‍ സെയ്‌ഫേര്‍ട്ട് പുറത്തായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ സെയ്‌ഫേര്‍ട്ടിനെ ധോനി ക്യാച്ചെടുക്കുകയായിരുന്നു. 12 പന്തില്‍ ഒരു ഫോറും സിക്‌സടുമടക്കം 12 റണ്‍സായിരുന്നു കിവീസ് ഓപ്പണറുടെ സമ്പാദ്യം. മണ്‍റോയെ ക്രുണാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്. 12 റണ്‍സെടുത്ത് നില്‍ക്കെ രോഹിത് ശര്‍മ്മക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ മിച്ചലും വില്ല്യംസണും പുറത്തായി. രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത മിച്ചലിനെ ക്രുണാല്‍ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുരുക്കി. 17 പന്തില്‍ 20 റണ്‍സെടുത്ത വില്ല്യംസണേയും ഇതേ രീതിയില്‍ ക്രുണാല്‍ പാണ്ഡ്യ പുറത്താക്കി.

കഴിഞ്ഞ ട്വന്റി20യിലെ ടീമില്‍ മാറ്റമില്ലാതെയാണ് ന്യൂസീലന്‍ഡും ഇന്ത്യയും കളിക്കുന്നത്. ആദ്യ ട്വന്റി20യില്‍ ന്യൂസീലന്‍ഡ് വിജയിച്ചിരുന്നു. ഓക്ക്‌ലന്‍ഡിലും വിജയിച്ചാല്‍ ആതിഥേയര്‍ക്ക് 2-0ത്തിന് സ്വന്തമാക്കാം. ഇനി ഒരു ട്വന്റി20 മത്സരം മാത്രമാണ പരമ്പരയില്‍ ശേഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7