253 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസിന് ബാറ്റിംഗ് തകര്‍ച്ച

വെല്ലിങ്ടണ്‍: അവസാന ഏകദിനത്തില്‍ ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസിന് ബാറ്റിംഗ് തകര്‍ച്ച. അക്കൗണ്ടില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ പുറത്തായി. നാലാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോളിസിനെ(8) ഷമി, ജാദവിന്റെ കൈകളിലെത്തിച്ചു. 10-ാം ഓവറിലെ ആദ്യ പന്തില്‍ കോളിന്‍ മണ്‍റോയെ(24) ഷമി ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ ടെയ്ലറെ(1) പാണ്ഡ്യ എല്‍ബിയിലും കുടുക്കി.
16 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 54 റണ്‍സെന്ന നിലയിലാണ് കിവികള്‍. നായകന്‍ വില്യംസണും (15) ലഥാമുമാണ്(6) ക്രീസില്‍.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സില്‍ പുറത്തായിരുന്നു. മുന്‍നിര കൂപ്പുകുത്തിയപ്പോള്‍ മധ്യനിരയാണ് ഇന്ത്യയെ രക്ഷിച്ചത്. റായുഡു സെഞ്ചുറിക്കരികെ(90) പുറത്തായപ്പോള്‍ ശങ്കറും(45) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യയും(45) ആണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ റായുഡു- ശങ്കര്‍ സഖ്യം 98 റണ്‍സെടുത്തു. കിവീസിനായി ഹെന്റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി.

pathram:
Related Post
Leave a Comment