തിരുപ്പതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി

തിരുപ്പതി; തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശനിയാഴ്ച്ചയാണ് പ്രതിഷ്ടയുടെ ഭാഗമായ വിഗ്രങ്ങള്‍ കാണാതായത്. അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. തിരുപ്പതി ക്ഷേത്രസമുച്ചയത്തിന്റെ ഹൃദയഭാഗത്തുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രം.
ഉപ പ്രതിഷ്ടകളായ മലയപ്പ,ശ്രീദേവി,ഭൂദേവി എന്നിവയില്‍ ചാര്‍ത്തിയ 1300 ഗ്രാം തൂക്കം വരുന്നതായിരുന്നു കിരീടങ്ങള്‍. ഇതില്‍ മലയപ്പയുടെ കിരീടം 528 ഗ്രാം തൂക്കം വരുന്നതും,ശ്രീദേവിയുടെ കിരീടം 408 ഗ്രാമും, ഭൂദേവിയുടെ കിരീടം 415 ഗ്രാം തൂക്കം വരുന്നതും ആണ്. പുരാതനമായ കിരീടങ്ങളാണ് മോഷണം പോയത്
വൈകുന്നേരം 5.45നാണ് കിരീടം കാണാതായ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. ചടങ്ങുകളുടെ ഭാഗമായി അഞ്ച് മണിക്ക് അടച്ച ക്ഷേത്രം 45 മിനിട്ടിന് ശേഷം വീണ്ടും തുറന്നപ്പോഴാണ് കിരീടങ്ങള്‍ കാണാതായ കാര്യം പൂജാരിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം പ്രസിഡന്റ് ഗ്യാന പ്രകാശ് പോലീസില്‍ പരാതി നല്‍കി. സിസി ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രം ജീവനക്കാരെ ചോദ്യം ചെയ്തു.

pathram:
Leave a Comment