അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 10 ഓവറില്‍ 18 റണ്‍സെടുക്കുന്നതിനിടയില്‍ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്്ടമായി. 35 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 129ന് അഞ്ച് എന്ന നിലയിലാണ്. അര്‍ധസെഞ്ചുറിയുമായി അംബാട്ടി റായുഡു (86 പന്തില്‍ 52), കേദാര്‍ ജാദവ് (14 പന്തില്‍ 4) എന്നിവരാണു ക്രീസില്‍.
.രോഹിത് ശര്‍മ (16 പന്തില്‍ 2), ശിഖര്‍ ധവാന്‍ (13 പന്തില്‍ 6), ശുഭ്മാന്‍ ഗില്‍ (11 പന്തില്‍ 7), ധോണി (6 പന്തില്‍ 1), വിജയ് ശങ്കര്‍ (64 പന്തില്‍ 45) എന്നിവരാണു പുറത്തായത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.
അഞ്ചാം ഓവറില്‍ രോഹിത് ശര്‍മ്മ മാറ്റ് ഹെന്റിയുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ധവാനെ ബോള്‍ട്ട് തിരിച്ചയച്ചു. രോഹിത് രണ്ട് റണ്‍സ് സംഭാവന ചെയ്തപ്പോള്‍ ആറു റണ്‍സായിരുന്നു ധവാന്റെ സ്‌കോര്‍.
പിന്നീട് ഇന്ത്യയുടെ യുവപ്രതീക്ഷ ശുഭ്മാന്‍ ഗില്ലിന്റെ അവസരമായിരുന്നു. എന്നാല്‍ 11 പന്തില്‍ ഏഴ് റണ്‍സടിച്ച ഗില്ലിനെ ഹെന്റി തിരിച്ചയച്ചു. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ധോനിക്കും കാര്യമായൊന്നും ചെയ്യാനായില്ല. ആറു പന്ത് നേരിട്ട് ഒരൊറ്റ റണ്‍ അടിച്ച ധോനി ബോള്‍ട്ടിന് മുന്നില്‍ മുട്ടുമക്കി.
ആദ്യ മൂന്ന് ഏകദിനങ്ങളിലും വിജയിച്ച് പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് പിഴച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ ഏകദിന സ്‌കോറിനാണ് ഇന്ത്യ പുറത്തായത്. 30.5 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി.
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, അംബട്ടി റായിഡു, എം.എസ്. ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ശമി
ടീം ന്യൂസിലന്‍ഡ്: ഹെന്റി നിക്കോള്‍സ്, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യണം!സണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ലതാം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ജയിംസ് നീഷാം, മിറ്റ്‌ഷെല്‍ സാന്റ്‌നെര്‍, ടോഡ് ആസ്റ്റില്‍, മാറ്റ് ഹെന്റി, ട്രെന്‍ഡ് ബൗള്‍ട്ട്

pathram:
Related Post
Leave a Comment