ഇന്ത്യയും പാക്കിസ്ഥാനും വെവ്വേറെ ഗ്രൂപ്പുകളില്‍; ട്വന്റി20 ലോകകപ്പ് ഫിക്‌സ്ചര്‍ പുറത്തിറക്കി

ട്വന്റി20 മത്സരങ്ങള്‍ ആരാധകര്‍ക്ക് എപ്പോഴും ഹരമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങളുടെ ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൂര്‍ണമെന്റ് നടക്കുന്നത് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ്. ഓസ്ട്രേലിയയിലെ എട്ട് നഗരങ്ങളിലായി 13 വേദികളിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണ്ണമെന്റ് മത്സരങ്ങള്‍ക്ക് എത്തുന്നത് 16 ടീമുകളാണ്.

ഗ്രൂപ്പ് ബിയിലാണ് ഇന്ത്യന്‍ ടീമിന്റെ സ്ഥാനം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ് ബിയില്‍ പങ്കെടുക്കുന്നത്. യോഗ്യത നേടുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പുകളിലെത്തും. ഒക്ടോബര്‍ 24ന് ഓസ്ട്രേലിയും പാക്കിസ്ഥാനും തമ്മിലാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. അതേ ദിവസം തന്നെ ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

വനിതകളുടെ ട്വന്റി20 ലോകകപ്പും ഇതേ വേദിയില്‍ ഒരേ വര്‍ഷം തന്നെയാണ് നടക്കുന്നതെന്ന് ഐ.സി.സി പ്രഖ്യാപിച്ചു. വനിതാ ടൂര്‍ണമെന്റ് നടക്കുന്നത് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ്. പുരുഷന്മാരുടെയും വനിതകളുടെയും ലോകകപ്പ് മത്സരങ്ങള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരേ വേദിയില്‍ ഒരേ വര്‍ഷമാണ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

pathram:
Related Post
Leave a Comment