17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവ് ഒളിവില്‍

പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒ.എം.ജോര്‍ജിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നരവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്.

കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കെത്തും. മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ ജോര്‍ജ് പെണ്‍കുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പുറത്ത് പറഞ്ഞത്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സുല്‍ത്താന്‍ ബത്തേരി പോലീസിനെ വിവരം അറിയിച്ചത്.

pathram:
Related Post
Leave a Comment