ബാങ്ക് ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തില്‍ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. 6 പേരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേസില്‍ ഒളിവിലായിരുന്ന എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ കീഴടങ്ങുകയായിരുന്നു. റിമാന്‍ഡിലായിട്ടും സസ്‌പെന്‍ഡ് ചെയ്യാത്തത് വിവാദമായിരുന്നു. രാത്രി ഒമ്പതരയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ പ്രതികള്‍ കീഴടങ്ങിയത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ശ്രീവത്സന്‍, ജില്ലാ ഏരിയാ നേതാക്കളായ അനില്‍കുമാര്‍, ബിനുരാജ്, ബിനുകുമാര്‍, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്.

ബാങ്ക് ആക്രമിച്ച സംഘത്തില്‍ ഉണ്ടെന്ന് പൊലീസ് കരുതുന്ന അജയകുമാര്‍ ഒളിവിലാണ്. എന്നാല്‍ അജയകുമാറിന് സംഭവവുമായി ബന്ധമില്ലെന്നാണ് കീഴടങ്ങിയവര്‍ മൊഴിനല്‍കിയിരിക്കുന്നത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം എസ്ബിഐ ശാഖ അടിച്ചു തകര്‍ത്തകേസില്‍ നേരത്തെ അറസ്റ്റിലായ അശോകനും ഹരിലാലും ഇപ്പോള്‍ റിമാന്റിലാണ്. അക്രമത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

Similar Articles

Comments

Advertismentspot_img

Most Popular