വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈ: വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇതോടെ മല്യയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമപ്രകാരമാണ് മല്യയെ മുംബൈ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. യുകെ കോടതി മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ വിധിച്ചതിന് പിന്നാലെ വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ് അത് സ്വീകരിക്കണം എന്ന അഭ്യര്‍ഥന ട്വിറ്റിലൂടെ മല്യ നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7