സിഡ്‌നി ടെസ്റ്റ്; രോഹിത് ശര്‍മ്മ കളിക്കില്ല

സിഡ്‌നി: മെല്‍ബണ്‍ ടെസ്റ്റ് വിജയത്തിന്റെ ആവേശത്തില്‍ സിഡ്‌നിയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രോഹിത്ത് ശര്‍മ്മയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ കാണാന്‍ നാട്ടിലേക്ക് പുറപ്പെടുകയാണ് രോഹിത്.
ഇനി മൂന്ന് ദിവസം മാത്രമേ സിഡ്‌നി ടെസ്റ്റിന് ബാക്കിയുള്ളൂ. നാട്ടിലേക്ക് പോയി തിരികെ വരാന്‍ രോഹിത്തിന് സമയമുണ്ടാകില്ല. അതുകൊണ്ട് ഹിറ്റ്മാന് നാലാം ടെസ്റ്റ് നഷ്ടമായേക്കും. നാട്ടിലേക്ക് പോകുന്ന രോഹിത് ജനുവരി 12 ന് ആരംഭിക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായി ടീമിനൊപ്പം ചേരും.
രോഹിത്ത് ശര്‍മ്മയ്ക്കും റിതികയ്ക്കും പെണ്‍കുഞ്ഞ് പിറന്ന കാര്യം റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ ഖാന്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

pathram:
Related Post
Leave a Comment