സിഡ്‌നി: ലോകമെമ്പാടുമുള്ള തന്റെ ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് വിരാട് കോലി. ‘ഓസ്‌ട്രേലിയയില്‍ നിന്നുള്ള ന്യു ഇയര്‍ ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നു, നല്ലൊരു വര്‍ഷം ആശംസിക്കുന്നു’. ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു കോലി ആശംസ പങ്കുവച്ചത്.
ടെസ്റ്റ് പരമ്പരക്കായി സിഡ്‌നിയിലുള്ള കോലി അനുഷ്‌കയ്‌ക്കൊപ്പം ന്യു ഇയര്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ക്കായി ട്വീറ്ററില്‍ പങ്കുവച്ചത്. മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത് കോലിയുടെ ന്യു ഇയര്‍ ആഘോഷത്തിന് ഇരട്ടിമധുരം നല്‍കുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 21ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ സിഡ്‌നിയിലും ജയിച്ച് ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ പരമ്പര ജയമാണ് പുതുവര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്. ജനുവരി മൂന്നിന് നാലാം ടെസ്റ്റ് ആരംഭിക്കും.
നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2018 ഇന്ത്യന്‍ നായകന്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍ എന്ന പദവിയുമായാണ് കോലി 2019ലേക്ക് ബാറ്റേന്തുന്നത്. 69.81 ശരാശരിയില്‍ 2,653 റണ്‍സ് കോലി അടിച്ചുകൂട്ടി. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏകദിന ഡ്രീം ടീമിന്റെ നായകനായി കോലിയെ തെരഞ്ഞെടുത്തിട്ടുണ്ട്. 14 ഏകദിനങ്ങളില്‍ 133.55 ശരാശരിയില്‍ 1,200 റണ്‍സാണ് കോലി നേടിയത്.
Leave a Comment