കോഴിക്കോട്: ഗാസയിലെ വെടിനിര്‍ത്തല്‍ ഹമാസിന്റെ തന്ത്രപരമായ വിജയമെന്ന മീഡിയവണ്‍ ടിവി മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദിന്റെ വിലയിരുത്തലിനെതിരേ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ജമാഅത്തെ ഇസ്ലാമിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് ഈ നിലപാട് പറയാമെങ്കിലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെന്നു ചമഞ്ഞ് കേരളത്തിന്റെ സമാധാനംകൂടി കളയരുതെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നു.
ഹമാസ് വിട്ടയയ്ക്കുന്ന തടവുകാരുടെ ആദ്യഘട്ട പട്ടിക പുറത്തുവിടാത്തതാണ് വെടിനിര്‍ത്തല്‍ വൈകാന്‍ കാരണമെന്നു ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കുന്നു. തടവുകാരെ കൈമാറുന്നതിന് 24 മണിക്കൂര്‍ മുമ്പ് അവരുടെ പട്ടിക കൈമാറണമെന്നാണ് വെടിനിര്‍ത്തല്‍ കരാറില്‍ പറയുന്നത്. സാങ്കേതി പ്രശ്‌നം മൂലമാണ് ഇതിനു സാധിക്കാത്തത് എന്നാണു ഹമാസ് പറയുന്നത്.
ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സി.പി. റാഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സി ദാവൂദ് എന്ന മാധ്യമ പ്രവര്‍ത്തകന് കാര്യമായ എന്തോ പ്രശ്‌നമുണ്ട്. അല്ലാതെ ഗാസ വിഷയത്തില്‍ ഇങ്ങനെ ഒരു നിരീക്ഷണം നടത്താന്‍ കഴിയുമോ.?
അതായത് മനുഷ്യ കുരിതിയില്‍, മനുഷ്യത്വമുള്ള ലോകം ഒന്നാകെ നൊമ്പരപ്പെടുന്ന ഗാസ വിഷയം. പതിനായിര കണക്കിന് മനുഷ്യരുടെ, അതില്‍ തന്നെ ആയിര കണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ വിഷയത്തില്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്ന സമ്മര്‍ദ്ദം.
അങ്ങനെ ഖത്തറും, ചില യൂറോപ്യന്‍ രാജ്യങ്ങളും മുന്‍ കൈ എടുത്ത് സമാധാനത്തിന്റെ പാതയിലേക്കുള്ള ഒരു വഴി തെളിയിക്കുമ്പോള്‍, ആ സമ്മര്‍ദ്ധത്തില്‍ ഇസ്രായേലും ചേര്‍ന്ന് നില്‍ക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ ദാവൂദ് അവര്‍കള്‍ നിരീക്ഷണം നടത്തുകയാണ്. ഈ കരാര്‍ ഹമാസിന്റെ വിജയമാണെന്ന്. സ്ട്രാറ്റെജിക്കലി ഹമാസിന്റെ വിജയം തന്നെയാണെന്ന്.
പ്രിയപ്പെട്ട ദാവൂദ്.
പറയപ്പെടുന്ന തരത്തില്‍, പശ്ചിമേഷ്യയില്‍ അതായത് ഗാസ – ഇസ്രായേല്‍ വിഷയത്തില്‍ ഒരു സമാധാന കരാര്‍ സാധ്യമാവുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ലോക മനസാക്ഷിയുടെ വിജയമാണ്. നിരന്തരം ശബ്ദിച്ച മനുഷ്യത്വത്തിന്റെ വിജയമാണ്. അല്ലാതെ സ്വാതന്ത്ര്യ സമരമെന്ന പേരില്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന, അതിലുടെ തന്നെ സംശയ മുനയില്‍ നില്‍ക്കുന്ന ഹമാസിന്റെ വിജയമല്ല.
ഒപ്പം ഒരു കാര്യം കൂടി, നിങ്ങള്‍ ഇത്തരം നിലപാടുമായി കേരളത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തരുത്. നിങ്ങള്‍ക്ക് നടത്താം. പ്രകടമായി പറഞ്ഞു കൊണ്ട് തന്നെ. അതായത് പക്ഷം പിടിച്ചു കൊണ്ട്. ഞാന്‍ ഒരു ജമാഅത്തെ ഇസ്ലാമിക്കാരന്‍ ആണെന്നും, അതിന് ആവശ്യമായ ടൂളുകള്‍ നിരന്തരം ഉത്പാതിപ്പിക്കുന്ന ഒരാള്‍ ആണെന്നും പറഞ്ഞു കൊണ്ട്. അല്ലാതെ വട്ട കണ്ണടയും വെച്ച്, ബുദ്ധി ജീവി ചമഞ്ഞു മനുഷ്യരുടെ സ്വ ബോധതെ, സ്വതന്ത്ര ചിന്തയെ നിരന്തരം ചോദ്യം ചെയ്യരുത്.
അതായത് സിംപിള്‍ ആയി പറഞ്ഞാല്‍ നിങ്ങള്‍ ലോജിക്കലി ഫിറ്റ് ആവണം. അല്ലാതെ ലോക രാഷ്ട്രീയം വക്രീകരിച്ചു, നിരന്തരം ചര്‍ച്ച ചെയ്ത് ഈ കൊച്ചു കേരളത്തിലെ സമാധാനം കൂടി കളയരുത്.
Leave a Comment