പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുവതികള്‍ വരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്കിന് ശേഷം തീരുമാനമെടുക്കും. ഭക്തി പരിശോധിക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങളില്ലാത്തതിനാല്‍ വരുന്ന യുവതികള്‍ ഭക്തകളാണോ അല്ലയോ എന്നറിയാന്‍ മാര്‍ഗമില്ല. നിലവില്‍ തുടര്‍ച്ചയായി യുവതികള്‍ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്. ഇവര്‍ വരുന്നത് മനപ്പൂര്‍വ്വമായി പ്രശ്നങ്ങളുണ്ടാക്കാനാണോ എന്ന് സംശയമുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.