ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ഥം 100 രൂപാ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വാജ്പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അതികായനായിരുന്നു ഞ െ100 രീശിവാജ്പേയി. പ്രതിപക്ഷത്തിരുന്നപ്പോളും വാജ്പേയ് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയെന്നും മോദി ചൂണ്ടിക്കാണിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എല്‍ കെ അദ്വാനി തുടങ്ങിയ ബിജെപി നേതാക്കളും അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നാണയത്തില്‍ വാജ്പേയിയുടെ ചിത്രത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും പേര് ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാം ഭാരമുള്ള നാണയത്തില്‍ വാജ്പേയി ജനിച്ച വര്‍ഷമായ 1924ഉം അന്തരിച്ച വര്‍ഷമായ 2018ഉം നല്‍കിയിട്ടുണ്ട്. 1996ല്‍ 13 ദിവസവും 1998 മുതല്‍ ആറ് വര്‍ഷത്തോളവും വാജ്പേയി പ്രധാനമന്ത്രിയായിരുന്നു. 2018 ഓഗസ്റ്റ് 16നായിരുന്നു അദ്ദേഹം അന്തരിച്ചത്.