സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുമായി ഒടിയന്‍

മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് സ്വന്തമാക്കി ഒടിയന്‍. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യദിന കളക്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു . ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപ ചിത്രം ആദ്യദിനം സ്വന്തമാക്കിയെന്ന് ചിത്രത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. യു.എ.ഇയിലടക്കം 37 വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതുംകൂടി ചേര്‍ക്കുമ്പോള്‍ ലോകമൊട്ടാകെ ഒടിയന്‍ ആദ്യദിനം നേടിയത് 32.14 കോടി രൂപയാണെന്നും പറയുന്നു. കണക്കുകള്‍ സത്യമാണെങ്കില്‍ മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് ആണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒടിയന്‍ എന്ന ഔദ്യോഗിക പേജിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
4.78 കോടിയാണ് ജിസിസി കലക്ഷന്‍. ജിസിസി ഒഴികെയുളള മറ്റുവിദേശ രാജ്യങ്ങളില്‍ നിന്നും 11.98 കോടി. 684 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ജിസിസി രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കലക്ഷന്‍ നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ‘ഒടിയന്‍’ സ്വന്തമാക്കിയിട്ടുണ്ട്.കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 4.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 684 ഷോയാണ് ആദ്യ ദിവസം നടന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് 11.78 കോടി രൂപയാണ് ഒടിയന്‍ നേടിയത്. ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ഇതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒടിയന്‍ മാണ്യകന്റെ ജീവിതകഥ പറയുന്ന ചിത്രം പ്രദര്‍ശനം തുടരുകയാണ്. മഞ്ജു വാരിയരാണ് ലാലിന് നായികയായി എത്തുന്നത്. വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്‍ ആണ് എഴുതിയിരിക്കുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലെത്തുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ റിലീസ് ചെയ്ത ഒടിയന് വമ്പന്‍ സ്വീകരണമായിരുന്നു കേരളത്തില്‍ ലഭിച്ചത്. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിട്ടത്. പ്രിറിലീസ് ബിസിനസ്സില്‍ ചിത്രം നൂറുകോടി സ്വന്തമാക്കിയതായി ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7