ഡല്‍ഹി: നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. മോദി വികസന വിഷയം കൈവിട്ടതാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നാണ് രാജ്യസഭ എംപി സജ്ഞയ് കക്കടെ പറഞ്ഞത്. പ്രതിമയിലും മറ്റുമായി പ്രധാനമന്ത്രിയുടെ വികസനങ്ങള്‍ ഒതുങ്ങി പോയെന്നും അദ്ദേഹം പറഞ്ഞു.
‘രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഞങ്ങള്‍ (ബിജെപി) തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, മധ്യപ്രദേശിലേത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. എനിക്ക് തോന്നുന്നത് 2014ലേത് പോലെ വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയ കാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ.’ കക്കഡെ അഭിപ്രായപ്പെട്ടു.
തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നില നിര്‍ത്തി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.