ഇന്നേയ്ക്ക് ഒരുവര്‍ഷം ; വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കോഹ് ലി… ‘കാലം കടന്നു പോകുന്നതേ അറിയാതിരിക്കുക എന്നത് സ്വര്‍ഗീയമാണെന്ന് അനുഷ്‌ക

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയ്ക്ക് ഇന്ന് ഒന്നാം വിവാഹ വാര്‍ഷികം. 2017് ഡിസംബര്‍ 11നായിരുന്നു ഇന്ത്യ കാത്തിരുന്ന ആ താര വിവാഹം നടന്നത്. വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പരസ്പരം വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ സ്‌നേഹവും ആശംസകളും പങ്കുവച്ച് ആരാധകരും.
‘കാലം കടന്നു പോകുന്നതേ അറിയാതിരിക്കുക എന്നത് സ്വര്‍ഗീയമാണ്. ഒരു നല്ല പുരുഷനെ വിവാഹം കഴിക്കുക എന്നത് സ്വര്‍ഗീയമാണ്,’ എന്നായിരുന്നു അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇരുവരുടേയും വിവാഹത്തിന്റെയും വിവാഹ സത്കാരത്തിന്റേയും നല്ല നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അനുഷ്‌കയുടെ വാക്കുകള്‍.
‘ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. സമയം ശരിക്കും പറന്നാണ് പോയത്. എന്റെ ഏറ്റവുമടുത്ത സുഹൃത്തിന്, എന്റെ ആത്മസഖിക്ക്, വിവാഹ വാര്‍ഷികാശംസകള്‍. എന്നെന്നും എന്റേത്,’ എന്ന വാക്കുകളോടെയായിരുന്നു കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വിവാഹ ചിത്രങ്ങളായിരുന്നു കൊഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2017 ഡിസംബര്‍ 11നാണ് അനുഷ്‌ക ശര്‍മയും വിരാട് കൊഹ്‌ലിയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ ഇരുവരും വരണമാല്യം ചാര്‍ത്തുകയായിരുന്നു.
വിവാഹിതരായി ഒരു വര്‍ഷമായിട്ടും മിക്ക ദിവസങ്ങളിലും ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. വിരാടിനെയും അനുഷ്‌കയേയും പോലെ ഇവര്‍ വിവാഹിതരായിട്ട് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല.

pathram:
Related Post
Leave a Comment