രണ്ടാമിന്നിങ്സില്‍ ഇന്ത്യയ്ക്ക് 166 റണ്‍സിന്റെ ലീഡ്…

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ആധിപത്യം. ഓസീസിനെതിരെ രണ്ടാമിന്നിങ്സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 166 റണ്‍സ് ലീഡായി.
രണ്ടാം ഇന്നിങ്സിലും ക്ഷമാപൂര്‍വ്വം ബാറ്റുചെയ്ത പൂജാര 40 റണ്‍സുമായി ക്രിസീലുണ്ട്. ഒപ്പം ഒരു റണ്ണുമായി രഹാനെയാണുള്ളത്. 127 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെയായിരുന്നു പൂജാരയുടെ 40 റണ്‍സ്. ഓസീസിനായി സ്റ്റാര്‍ക്ക്, ഹെയ്സല്‍വുഡ്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്സില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ ലോകേഷ് രാഹുല്‍-മുരളി വിജയ് സഖ്യം 63 റണ്‍സും മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാര-വിരാട് കോലി സഖ്യം 71 റണ്‍സും നേടി. മുരളി വിജയ് 18 റണ്‍സിന് പുറത്തായപ്പോള്‍ 44 റണ്‍സ് ചേര്‍ത്താണ് ലോകേഷ് രാഹുല്‍ മടങ്ങിയത്. മൂന്നാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിരാട് കോലിയും ക്രീസ് വിട്ടു. 104 പന്തില്‍ മൂന്നു ബൗണ്ടറിയടക്കം 34 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ഒന്നാമിന്നിങ്സില്‍ ഓസീസിനെ 235 റണ്‍സിന് പുറത്താക്കി 15 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്.

pathram:
Related Post
Leave a Comment