”ഒടിയന്‍”തടയുമെന്ന പ്രചരണം :നിയമ നടപടി സ്വീകരിക്കും

സിനിമാ ലോകം ആകാഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. വി എ ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രം ഡിസംബര്‍ 14ന് തീയറ്ററുകളിലേക്കെത്തുകയാണ്. അതിനിടിയിലാണ് കേരളത്തില്‍ ഒടിയന്റെ പ്രദര്‍ശനം ഡിവൈഎഫ്‌ഐ തടയുമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇത്തരം വ്യാജ പ്രചരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് സംഘടനയുടെ ഭാരവാഹികള്‍ രംഗത്തെത്തി. ”ഒടിയന്‍”തടയുമെന്ന പ്രചരണം വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

റഹീമിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

”ഒടിയന്‍”തടയുമെന്ന പ്രചരണം വ്യാജം,
നിയമ നടപടി സ്വീകരിക്കും.

ശ്രീ മോഹന്‍ലാല്‍ നായകനായ ചലച്ചിത്രം ”ഒടിയന്‍”ഡിവൈഎഫ്‌ഐ തടയാന്‍ പോകുന്നു എന്ന് നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് അടിസ്ഥാന രഹിതമാണ്.യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം.വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് ഡിവൈഎഫ്‌ഐ പരാതി നല്‍കും.

pathram:
Related Post
Leave a Comment