മലയാളത്തില്‍ മാത്രമല്ല…! ഈ ഭാഷകളും ഒടിയന്‍ സംസാരിക്കും..; ഏറ്റവും നീളമേറിയ ക്ലൈമാക്‌സ് എന്ന പ്രത്യേകതയും ഒടിയന് സ്വന്തം!!!

ഏറെ നാളത്തെ കാത്തിരിപ്പിനൊവില്‍ ഒടിയന്‍ ഈ വെള്ളിയാഴ്ച തിയ്യറ്ററുകള്‍ എത്തുകയാണ്. സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള തിരക്കിലാണ് ആരാധകരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. ഒരേ ദിവസം തന്നെ ചിത്രം മൂന്ന് ഭാഷകളിലാണ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒടിയന്‍ പ്രദര്‍ശനത്തിന് എത്തുക.
തമിഴിലും, തെലുങ്കിലും വമ്പന്‍ വിതരണക്കാരാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
തെലുങ്കില്‍ ദഗ്ഗുബതി ക്രീയേഷന്‍സ് ഈ ചിത്രം എത്തിക്കുമ്പോള്‍ തമിഴില്‍ ട്രൈഡന്റ് ആര്‍ട്സ് ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പതിനാറു മിനിട്ടു നീണ്ടു നില്‍ക്കുന്ന ക്ലൈമാക്സ് ഫൈറ്റ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ഒടിയനായി ഒരുക്കിയ ഈ സംഘട്ടനം തന്റെ കരിയര്‍ ബെസ്റ്റ് ആണെന്ന് പീറ്റര്‍ ഹെയ്ന്‍ നേരത്തെ പറഞ്ഞിരുന്നു. ഷോലേക്കു ശേഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും നീളമേറിയ ക്ലൈമാക്സ് സീക്വന്‍സ് ആണ് ഒടിയനില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം ജയചന്ദ്രന്‍ ഗാനങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്

Similar Articles

Comments

Advertismentspot_img

Most Popular