ഒരോവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി മുരളി വിജയ്

സിഡ്നി: കാണികളെ അത്ഭുതപ്പെടുത്തി മുരളി വിജയ്. ഒരോവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് മുരളി വിജയ് സെഞ്ചുറി പൂര്‍ത്തിയാക്കിയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ സന്നാഹമത്സരത്തിലായിരുന്നു മുരളി വിജയിയുടെപ്രകടനം. സിഡ്നിയില്‍ ഓസീസ് സ്പിന്നര്‍ ജേക് കാര്‍ഡറെയാണ് നാലുപാടും അടിച്ചകറ്റി മുരളി വിജയ് കാണികളെ ത്രസിപ്പിച്ചത്.
കാര്‍ഡറിന്റെ ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി. എന്നാല്‍ മൂന്നാം പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പാഞ്ഞു. നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തി. കിട്ടിയ അവസരം മുതലാക്കി അടുത്ത പന്തിലും സിക്സര്‍. അവസാന പന്തും ബൗണ്ടറിയായതോടെ രാജകീയമായി വിജയ് സെഞ്ചുറി തികയ്ക്കുകയായിരുന്നു. 118 പന്തില്‍ നിന്നായിരുന്നു വിജയ് 100 തികച്ചത്.
ഇതോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറുടെ വളയം പിടിക്കാന്‍ താന്‍ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു മുരളി വിജയ്. മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയെങ്കിലും വിജയ് 132 പന്തില്‍ 16 ഫോറും അഞ്ച് സിക്സും സഹിതം 129 റണ്‍സെടുത്താണ് പുറത്തായത്.

pathram:
Related Post
Leave a Comment