പൃഥ്വി ഷാ ഓസീസിനെതിരായ ആദ്യ ടെസ്റ്റ് കളിക്കില്ല

സിഡ്നി: ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ ഓസീസിനെതിരായ ആദ്യ ടെസ്റ്റ് കളിക്കില്ല. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ക്യാച്ചെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പൃഥ്വി ഷായുടെ അഭാവത്തില്‍ മുരളി വിജയ്- കെ.എല്‍ രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യും. ഡിസംബര്‍ ആറിന് അഡ്ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്.
ബൗണ്ടറി ലൈനില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ക്ക് പരിക്കറ്റത്. ഇന്ത്യയുടെ പാട്രിക് ഫഹാര്‍ട്ട് ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് പൃഥ്വി പുറത്തേക്ക് പോയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പൃഥ്വിയുടെ സ്‌കാനിങ്ങ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമാണ് ബിസിസിഐ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തകര്‍പ്പന്‍ ഫോമിലായിരുന്നു പൃഥ്വി. വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം, ന്യൂസിലന്‍ഡില്‍ ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റ് എന്നിവയിലെല്ലാം തകര്‍പ്പന്‍ ഫോമിലായിരുന്നു പൃഥ്വി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ അതിവേഗത്തില്‍ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. പരമ്പരയ്ക്ക് മുമ്പ് പൃഥ്വി ഷായില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

pathram:
Related Post
Leave a Comment