കണ്ണൂര്‍: എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീക്ഷണിമുഴക്കിയ ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്. കണ്ണൂരില്‍ നടന്ന ബിജെപി എസ്.പി ഓഫീസ് മാര്‍ച്ചിലാണ് ശോഭ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ കയ്യിലുള്ളവരാണ് ആര്‍.എസ്.എസുകാര്‍ എന്നായിരുന്നു പ്രസംഗം. ആയുധമുറ പടിച്ചവരാണ് ആര്‍.എസ്.എസുകാര്‍ എന്നും പരാമര്‍ശമുണ്ടായിരുന്നു.
നേരത്തെ, കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസമാണ് ജാമ്യം നല്‍കിയത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പല തവണയായ കേസിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി 14നു സുരേന്ദ്രന്‍ വീണ്ടും ഹാജരാകണം.