ധോണിക്ക് തിരിച്ചുവരവിനു ഇനിയും സമയമുണ്ടെന്ന് ഗാംഗുലി : പന്തുകള്‍ ഗാലറിയിലെ സ്റ്റാന്‍ഡിലേക്ക് എത്തിക്കാന്‍ ധോണിക്കു കഴിയും

ഇന്ത്യന്‍ സീനിയര്‍ ടീമില്‍ മഹേന്ദ്രസിങ് ധോണിക്ക് തിരിച്ചുവരവിനു ഇനിയും സമയമുണ്ടെന്ന് ഗാംഗുലി.’ധോണി മറ്റൊരു ചാംപ്യനാണ്. 2007ല്‍ ട്വന്റി20 ലോകകപ്പ് ജയിച്ചതുമുതല്‍ സുന്ദരമായൊരു കരിയറായിരുന്നു ധോണിയുടേത്. എല്ലാവരെയും പോലെ ധോണിയും മികച്ച പ്രകടനം നടത്തിയേ തീരൂ. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നുണ്ട്. നിങ്ങള്‍ എന്തു ജോലിയാണു ചെയ്യുന്നതെങ്കിലും, എവിടെപ്പോയാലും, നിങ്ങള്‍ക്ക് എത്ര വയസ്സാണെങ്കിലും, എത്രത്തോളം അനുഭവസമ്പത്തുണ്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ നിലനില്‍പുള്ളൂ. അല്ലെങ്കില്‍ മറ്റൊരാള്‍ നിങ്ങളുടെ സ്ഥാനം കയ്യടക്കും’ ഗാംഗുലി പറഞ്ഞു.
‘ധോണിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇത്തരം താരങ്ങളെ നമുക്കു വേണം. ഇപ്പോഴും പന്തുകള്‍ ഗാലറിയിലെ സ്റ്റാന്‍ഡിലേക്ക് എത്തിക്കാന്‍ ധോണിക്കു കഴിയുമെന്നു ഞാന്‍ കരുതുന്നു. ധോണി എന്നും ഒരു അസാധാരണ ക്രിക്കറ്റ് താരമാണ്’ ഗാംഗുലി പറഞ്ഞു.

pathram:
Related Post
Leave a Comment