ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ഇന്ത്യയ്ക്കുണ്ടെന്ന് സൗരവ് ഗാംഗുലി

ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ഇന്ത്യയ്ക്കുണ്ടെന്ന് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട മികച്ച വിക്കറ്റ്കീപ്പര്‍ ധോണിയല്ല അത് വൃദ്ധിമാന്‍ സാഹയാണ്. കഴിഞ്ഞ കുറേ നാളുകളായി സാഹ ടീമിനൊപ്പമില്ല. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ഇടയില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ്, ഗാംഗുലി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സാഹയേക്കാള്‍ മികച്ച പ്രകടനം നടത്തിയ ഒരു വിക്കറ്റ് കീപ്പറെ ഞാന്‍ കണ്ടിട്ടില്ല ,മികച്ച താരമാണ് അയാള്‍ പരിക്കില്‍ നിന്ന് മുക്തനായി അയാള്‍ തിരിച്ചുവരട്ടെ ഗാംഗുലി ആശംസിച്ചു. കൊല്‍ക്കത്തയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ബംഗാളിന്റെ താരം കൂടിയായ സാഹയെ ഗാംഗുലി ഇങ്ങനെ പ്രശംസിച്ചത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കി ചരിത്ര മല്‍സരത്തില്‍ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്‌റ്റേഡിയം വിടേണ്ടിവരുകയും ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ നാണക്കേട് ആകുകയും ചെയ്ത ധോണിയ്ക്കു വേണ്ടി ശക്തമായി രംഗത്ത് വന്ന ആണാണ് ഗാംഗുലി. ആരാധകരും താരങ്ങളും കൈവിട്ടപ്പോള്‍ ധോണിക്കു വേണ്ടി ശബ്ദമുയര്‍ത്തി ഗാംഗുലി രംഗത്തു വന്നു. ധോണിയെ പോലെ ഒരു കളിക്കാരനെ സമീപഭാവിയില്‍ നമുക്ക് കണ്ടെടുക്കാന്‍ സാധിക്കുമോയെന്ന് പോലും സംശയമാണ്. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് അയാള്‍, ഗാംഗുലി അന്ന് പറഞ്ഞു. എന്നാല്‍ ഇന്ന് ഗാംഗുലി നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ വന്‍ രോഷമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 2014 ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമാണ് വൃദ്ധിമാന്‍ സാഹ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. പരുക്കിനെ തുടര്‍ന്ന് കുറെ നാളുകളായി ടീമിനു വെളിയിലാണ് സാഹയുടെ സ്ഥാനം. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും സാഹ ഇടം പിടിച്ചില്ല.ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പനെ ഗാംഗുലി അപമാനിക്കുകയാണെന്നും ഗാംഗുലി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ധോണി ആരാധകര്‍ രംഗത്ത് എത്തി കഴിഞ്ഞു. വിക്കറ്റ് കീപ്പറായി ധോണി ഇന്ത്യന്‍ ടീമില്‍ തുടരുമ്പോള്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ യുവതാരം ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്തു രംഗത്തു വന്ന ഗാംഗുലി കാലു മാറിയതിലുളള രോഷം ധോണി ആരാധകര്‍ മറച്ചു വെക്കുന്നില്ല.
ധോണി ടീമില്‍ തുടരുമ്പോള്‍ പന്തിനെക്കൂടി ഉള്‍പ്പെടുത്തിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് ഗാംഗുലി അന്ന് പ്രതികരിച്ചിരുന്നു.’എന്തു തരത്തിലുള്ള ഒരു ടീമിനെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ലോകകപ്പില്‍ ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ഇക്കാര്യത്തില്‍ ധോണിയെ സംബന്ധിച്ച് നിര്‍ണായകമാകും’ – ഗാംഗുലി അന്ന് പറഞ്ഞു.
ധോണിയുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണെന്നാണ് അന്ന് ഗാംഗുലി പറഞ്ഞത്.’ലോകകപ്പിനു പോകും മുന്‍പ് കളിക്കാര്‍ എത്തരത്തിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നതാണ് പ്രധാനം. റണ്‍സ് കണ്ടെത്തുക എന്നതാണ് മുഖ്യം. അതുകൊണ്ടായിരിക്കാം പന്തിനും അവസരം നല്‍കിയത്’ – അന്ന് ഗാംഗുലി പറഞ്ഞു.
ശബരിമല സന്ദര്‍ശനം: തൃപ്തി ദേശായിയും ആറു യുവതികളും ശനിയാഴ്ച എത്തും: സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

pathram:
Leave a Comment