സണ്ണി ലിയോണ്‍ ചിത്രത്തില്‍ സുരാജും അജു വര്‍ഗ്ഗീസും

തിരുവനന്തപുരം: മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം സുരാജും. ചിത്രത്തിന്റെ പേര് രംഗീല ആണെന്നും ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്നും ഒക്കെ ഉള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ചിത്രത്തിലെ സഹതാരങ്ങളെ കുറിച്ചും സംവിധായകന്‍ പുറത്തു വിട്ടിരിക്കുന്നത്. രംഗീലയില്‍ സുരാജ്, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് പുറത്തു വന്നിരിക്കുന്ന പുതിയ വാര്‍ത്ത. മാത്രമല്ല ഹരീഷ് കണാരന്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരഡി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒരു റോഡ് ട്രിപ്പ് ചിത്രം എന്ന രീതിയിലാണ് രംഗീല വരുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. മാത്രമല്ല ഗോവയിലും ചിത്രം ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment